Loading ...

Home Kerala

കൊടകര കുഴല്‍പ്പണ കേസില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

കൊടകര കുഴല്‍പ്പണ കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം. ജോണ്‍ ആരോപിച്ചു. കള്ളപ്പണം തെരഞ്ഞെടപ്പ് അട്ടിമറിക്കാനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേസിലെ ബിജെപി നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു. കുഴല്‍പ്പണത്തിന്‍റെ സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം കേരളാ പൊലീസിന് മാത്രമേ അറിയൂവെന്നും റോജി എം. ജോണ്‍ പരിഹസിച്ചു. കള്ളപ്പണ കേസില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളി നടക്കുകയാണ്. കെ. സുധാകരന്‍ സൂത്രധാരന്‍ ആണെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സൂത്രധാരന്‍ സാക്ഷിയായി മാറി.മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ ഷാള്‍ അണിയിച്ചു. അതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നു. പിന്നാലെ സുരേന്ദ്രനെ സാക്ഷിയാക്കി കള്ളപ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നു. ഇതെല്ലാം ഒത്തുതീര്‍പ്പാണെന്നും റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി.

Related News