Loading ...

Home International

നോര്‍വേയ്‌ക്ക് സമീപം ഉല്‍ക്കപതനം ; ഉല്‍ക്ക വീണത് ഒസ്ലോയ്‌ക്ക് സമീപത്തെ വനത്തിൽ

ഓസ്ലോ: ഭൂമിയ്‌ക്കു നേരെ വന്ന ഉല്‍ക്ക ഭാഗം വീണത് നോര്‍വേയ്‌ക്ക് സമീപം. ഉല്‍ക്ക കടന്നുപോയത് നോര്‍വെയിലെ ഓസ്ലോ മേഖലയിലൂടെയായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിക്കാണ് ഉല്‍ക്ക നോര്‍വേയ്‌ക്ക് സമീപത്തുകൂടെ കടന്നുപോയത്. അതിശക്തമായ പ്രകാശവും ശബ്ദവുമാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ അറിയിച്ചു. ഉല്‍ക്കയുടെ ഒരുഭാഗം ഓസ്ലോയില്‍ നിന്ന് ഏറെ അകലെ വനപ്രദേശത്താണ് പതിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിശക്തമായ ശബ്ദവും വെളിച്ചവും വിതറിയാണ് ഉല്‍ക്കകടന്നുപോയതെന്ന് ബഹിരാകാശ നിരീക്ഷണം കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിപ്പമുള്ള ഉല്‍ക്കയാണ് ഭൂമിക്ക് സമീപത്തു കൂടെ കടന്നുപോയത്. ഓസ്ലോയിലെ ഹോംസ്ട്രാന്റിലാണ് ഉല്‍ക്കയുടെ ഒരു ഭാഗം പതിച്ചത്. വന പ്രദേശത്താണ് ഉല്‍ക്കപതിച്ചത്. ഒരു സെക്കന്റില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിച്ചത്. ചൊവ്വയ്‌ക്കും വാഴത്തിനുമിടയിലൂടെ യാത്ര നടത്തിയിരുന്ന ഉല്‍ക്ക ഭൂമിക്ക് നേരെ വരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ശാസ്ത്രലോകം. 2013ല്‍ റഷ്യയി ലാണ് ഇതിന് മുമ്ബ് ഉല്‍ക്ക പതിച്ചത്.

Related News