Loading ...

Home International

ഫ്രാന്‍സിലെ കോര്‍ദുവാന്‍ ലൈറ്റ്​ഹൗസ് യുനെസ്​കോ ലോക പൈതൃകപട്ടികയില്‍

പാരിസ്​: കിങ്​ ഓഫ്​ ലൈറ്റ് ​ഹൗസസ്​ എന്ന പേരിലറിയപ്പെടുന്ന ഫ്രാന്‍സിലെ കോര്‍ദുവാന്‍ ലൈറ്റ്​ ഹൗസ്​ യുനെസ്​കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചു.

അറ്റ്​ലാന്‍റിക്​ സമു​​ദ്രത്തില്‍ സ്​ഥിതി ചെയ്യുന്ന കൂറ്റന്‍ ലൈറ്റ്​ ഹൗസ്​ കാലാവസ്​ഥ വ്യതിയാനത്തോട്​ പൊരുതിയാണ്​ നിലനില്‍ക്കുന്നതെന്നും യുനെസ്​കോ ചൂണ്ടിക്കാട്ടി.

400​ ​വര്‍ഷത്തിലേറെയായി കടല്‍ക്കാറ്റേറ്റും തിരമാലകളടിച്ചും നിലകൊള്ളുന്ന കോര്‍ദുവാന്‍ ലൈറ്റ്​ ഹൗസിന്​ കഴിഞ്ഞ ദിവസമാണ്​ യുനെസ്​കോ ലോക പൈതൃകപട്ടികയില്‍ ഇടംനല്‍കിയത്​. ഫ്രഞ്ച്​ ആര്‍ക്കിടെക്‌ട്​​ ലൂയി ദെ ഫോയിക്​സാണ്​ കോര്‍ദുവാന്‍ രൂപകല്‍പന ചെയ്​തത്​.

1584ലാണ്​ നിര്‍മാണം തുടങ്ങിയത്​. 1611ല്‍ പൂര്‍ത്തിയായെങ്കിലും 18ാം നൂറ്റാണ്ടില്‍ മൂന്നുനിലകള്‍ കൂടി പണിത്​ നവീകരണം നടത്തി. 223 അടിയാണ്​ ലൈറ്റ്​ഹൗസിന്റെ  ഉയരം.

Related News