Loading ...

Home Kerala

കടലാക്രമണത്തില്‍ പൊന്നാനിയില്‍ ആറ് വീടുകള്‍ കടലെടുത്തു

പൊന്നാനി:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിന്‍്റെ തുടര്‍ച്ചയില്‍ പൊന്നാനിയില്‍ ആറു വീടുകള്‍ കടലെടുത്തു. പൊന്നാനി à´Žà´‚.à´‡.എസ് കോളേജിന് പിന്‍വശത്തെ കൊമ്ബന്‍ തറയില്‍ അയൂബ്, കുറിയാമാക്കാനകത്ത് കുഞ്ഞന്‍ ബാവ, കുഞ്ഞിമരക്കാരകത്ത് ഹംസ , കൂരാറ്റന്റെ  അലീമ, കറുത്ത കുഞ്ഞാലിന്‍്റെ നഫീസ, ചുണ്ടന്‍്റെ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും കടലെടുത്തത്.

വേലിയേറ്റ സമയങ്ങളിലുണ്ടാകുന്ന ശക്തമായ തിരയില്‍ കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടല്‍വീടും, കരയും കവരുന്നത്.കഴിഞ്ഞ കടലാക്രമണത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ഈ വീടുകള്‍ മഴക്കാലത്തിന് ശേഷം പുനര്‍നിര്‍മ്മിക്കാനായി വീട്ടുകാര്‍ ചിന്തിക്കുന്നതിനിടെയാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്.
കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ ഉടന്‍ ഭിത്തി നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി ജനപ്രതിനിധികള്‍ ഓരോ കടലാക്രമണ വേളയിലും തീരത്തെത്താറുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടികള്‍ സ്വീകരിക്കാത്തതാണ് നഷ്ടം വര്‍ധിക്കാനിടയായത്. കടല്‍ ഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളിലാണെങ്കില്‍ കരിങ്കല്ലുകള്‍ ചിതറി ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കടലാക്രമണത്തില്‍ ശക്തമായ തിരയടിക്കൊപ്പം മണലുംകരയിലേക്കു കയറി വരുന്നുണ്ട്.വീടുകള്‍ക്കുള്ളില്‍ മണല്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്.കടലാക്രമണത്തെ തുടര്‍ന്ന് പൊന്നാനി തഹസില്‍ദാര്‍ ടി.എന്‍ വിജയന്‍ ,വില്ലേജ് ഓഫീസര്‍ തുളസീധരന്‍ എന്നിവര്‍ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. താലൂക്കില്‍ ആറിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് അനുമതിയായതായും, കടല്‍ ഭിത്തിയില്ലാത്ത മേഖലകളില്‍ അടിയന്തരമായി കല്ലിടാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും തഹസില്‍ദാര്‍ പറഞ്ഞു.

Related News