Loading ...

Home Kerala

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. തൃ​ശൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​ല്ലാം പാ​ര്‍​ട്ടി​യി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട നേ​താ​ക്ക·ാ​ര്‍ പോ​ലും ത​ട്ടി​പ്പ് അ​റി​ഞ്ഞ ശേ​ഷം പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട്ടി​പ്പു​കാ​ര്‍​ക്ക് ത​ണ​ലാ​യെ​ന്നും പാ​ര്‍​ട്ടി ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. à´¨à´¿â€‹à´·àµà´ªâ€‹à´•àµà´·â€‹à´®à´¾â€‹à´¯ അ​ന്വേ​ഷ​ണ​മാ​ണ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച്‌ ന​ട​ത്തേ​ണ്ട​ത്. സി​ബി​ഐ പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ള്‍​ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ത​ട്ടി​പ്പ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ വ​കു​പ്പ്, പാ​ര്‍​ട്ടി ത​ല​ങ്ങ​ളി​ല്‍ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഇ​തും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​രി​ന് പ​റ​യേ​ണ്ടി വ​ന്ന​തെ​ന്നും ഇ​തി​ല്‍ ആ​ത്മാ​ര്‍​ഥ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News