Loading ...

Home International

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം ചൈനക്ക്

ടോക്കിയോ ഒളിമ്ബിക്സില്‍ ആദ്യ സ്വര്‍ണം വെടിവെച്ചിട്ട് ചൈന. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ യാങ് കിയാനാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. റഷ്യന്‍ ഷൂട്ടര്‍ അനസ്താസിയ ഗലാഷിനക്കാണ് വെള്ളി. സ്വിറ്റ്സര്‍ലാന്‍ഡിന്‍റെ നിന ക്രിസ്റ്റീന്‍ വെങ്കലവും നേടി.

ഒളിമ്ബിക്സ് മിക്സഡ് അമ്ബെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി പ്രവീണ്‍ ജാഥവ് സഖ്യം ചൈനീസ് തായ്പെയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം 10 മീറ്റര്‍ വനിതാ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായി.

ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുന്നത്. ഷൂട്ടിംഗ്,വാള്‍പയറ്റ്,ജൂഡോ,തൈക്വാണ്ടോ വിഭാഗങ്ങളില്‍ രണ്ട് ഇനങ്ങളുടെ ഫൈനല്‍ ഇന്ന് നടക്കും. ഷൂട്ടിംഗില്‍ പുരുഷ വിഭാഗം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റല്‍, വനിതാ വിഭാഗം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയുടെ ഫൈനല്‍ ഇന്നാണ്. 48 കിലോ വനിതാ വിഭാഗം,60 കിലോ പുരുഷ വിഭാഗം ജൂഡോ ജേതാക്കളെയും ഇന്നറിയാം.

വാള്‍ പയറ്റില്‍ പുരുഷ എപീ ഫൈനലും വനിതാ ഫോയില്‍ ഫൈനലും ഇന്ന് നടക്കും. തൈക്വാണ്ടോ പുരുഷ വിഭാഗം 58 കിലോ ,വനിതാ വിഭാഗം 49 കിലോ കലാശപോരാട്ടങ്ങളും ഇന്നുണ്ടാകും. മിക്സഡ് ടീം അന്പെയ്ത്ത്, പുരുഷ വിഭാഗം സൈക്ലിംഗ് റോഡ് റെയ്സ്,വനിതാ വിഭാഗം ഭാരോദ്വഹനം എന്നിവയിലും ഇന്ന് ഫൈനല്‍ പോരാട്ടങ്ങളുണ്ട്. .മറ്റ് പതിനാറ് ഇനങ്ങളിലെ ആദ്യ റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കും.

Related News