Loading ...

Home National

ദേശീയ സുരക്ഷാ നിയമം; ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് അധികാരം നല്‍കി ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമ (എന്‍.എസ്.എ.) പരിധിയില്‍ പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ലഫ്. ഗവര്‍ണര്‍ അധികാരം നല്‍കി. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍ പുറത്തിറക്കിയ വിജ്ഞാപനം ജൂലൈ 19 മുതല്‍ നിലവില്‍ വന്നു.

ഒക്ടോബര്‍ 18 വരെയാണ് പൊലീസ് കമ്മീഷ്ണര്‍ക്ക് ആരെയും കസ്റ്റഡിയിലെടുക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്.സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. à´œà´¨àµà´¤à´°àµâ€ മന്ദറില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭവുമായും പുതിയ നീക്കിത്തിന് ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, കോവിഡ് ബാധിച്ച്‌ മരിച്ച ബി.ജെ.പി നേതാവിനെക്കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതനായി. മണിപ്പൂര്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് മേയില്‍ തടവിലാക്കിയ മാധ്യമപ്രവര്‍ത്തകനെ ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.

Related News