Loading ...

Home Gulf

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി : കോവിഷീല്‍ഡ് (അസ്‌ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്സിനാണെന്നും ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ കുവൈറ്റിലേക്ക്‌ തിരികെ എത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ കുവൈറ്റ് അധികാരികളില്‍ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ശിപാര്‍ശ ചെയ്തു.

നാട്ടില്‍ നിന്ന് വാക്സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി ഏര്‍പ്പെടുത്തിയ റജിസ്ട്രേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ നിന്നും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നല്‍കി. ഇന്ത്യന്‍ എംബസി ആരംഭിച്ച റജിസ്ട്രേഷന്‍ ഡ്രൈവില്‍ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാര്‍ പേരു റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.രണ്ട്‌ ഡോസ്‌ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ മാത്രമേ കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ സര്‍ട്ടിഫിക്കറ്റ്‌ അപ്ലോഡ്‌ ചെയ്യേണ്ടതുള്ളൂ. ഇതിനകം ആദ്യ ഡോസ്‌ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ അപ്ലോഡ്‌ ചെയ്തവര്‍ ഇവ മോഡിഫൈ ചെയ്ത്‌ ഫൈനല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ അപ് ലോഡ് ചെയ്യേണ്ടതാണ്. രണ്ടു സര്‍ട്ടിഫിക്കറ്റുകളും 500 കെബിയില്‍ കവിയാത്ത ഒറ്റ പിഡിഎഫ്‌ ഫയലില്‍ അപ് ലോഡ് ചെയ്യണം. ജൂലൈ 28 നു ചേരുന്ന പ്രത്യേക ഓപ്പണ്‍ ഹൗസ്‌ പരിപാടിയില്‍ ഇതുമായി ബന്ധപ്പെട്ട്‌ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുമെന്നും എംബസി അറിയിച്ചു.

Related News