Loading ...

Home Gulf

ഗള്‍ഫ്​ ഓഫ്​ ഒമാനില്‍ നാഴികക്കല്ലായി ഇറാന്റെ പുതിയ ഓയില്‍ ടെര്‍മിനല്‍

തെഹ്​റാന്‍: ഗള്‍ഫ്​ ഓഫ്​ ഒമാനില്‍ ഇറാന്‍ അവരുടെ ആദ്യ ഓയില്‍ ടെര്‍മിനല്‍ തുറന്നതിലൂടെ ഹോര്‍മൂസ്​ കടലിടുക്ക്​ ഒഴിവാക്കി ഗള്‍ഫ്​ ഓഫ്​ ഒമാന്‍ വഴി ഇറാന്‍്റെ കപ്പലുകള്‍ക്ക്​ സഞ്ചരിക്കാം എന്ന് പ്രസിഡന്‍റ്​ സ്​ഥാനമൊഴിയുന്ന ഹസന്‍ റൂഹാനി അവകാശപ്പെട്ടു. കാലങ്ങളായി പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു ഹോര്‍മുസ്​ കടലിടുക്ക്​ വഴിയുള്ള എണ്ണവ്യാപാരം. ഹോര്‍മുസ്​ കടലിടുക്കിന്​ തെക്കായി ഗള്‍ഫ്​ ഓഫ്​ ഒമാനിലെ ജാസ്​ക്​ തുറമുഖത്തിനു സമീപമാണ്​ പുതിയ ടെര്‍മിനല്‍. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇറാന്​ ഇനി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാമെന്നും റൂഹാനി പറഞ്ഞു. ഇപ്പോള്‍ തന്നെ 100 ടണ്‍ എണ്ണയുമായി എണ്ണകപ്പല്‍ ഇതുവഴി സഞ്ചാരം തുടങ്ങിയിട്ടുണ്ട് .

Related News