Loading ...

Home Kerala

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈക്കോടതി ത​ള്ളി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ലെ പ്ര​തി​യാ​ണ് സൂ​ര​ജ്.

ത​നി​ക്കെ​തി​രാ​യ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച​ല്ല കേ​സെ​ടു​ത്ത​തെ​ന്നു​മാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ വാ​ദം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന നി​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​ത്. അ​ഴി​മ​തി​യി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ സൂ​ര​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ സൂ​ര​ജി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം വി​ജി​ല​ന്‍​സ് ത​ള്ളി. അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സൂ​ര​ജി​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. പാ​ലം അ​ഴി​മ​തി​യി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് സൂ​ര​ജ്. അ​ഴി​മ​തി​പ്പ​ണം ല​ഭി​ച്ച കാ​ല​യ​ള​വി​ല്‍ മ​ക​ന്‍റെ പേ​രി​ല്‍ ഇ​ട​പ്പ​ള്ളി​യി​ല്‍ മൂ​ന്ന​ര​ക്കോ​ടി​യു​ടെ ഭൂ​മി സൂ​ര​ജ് വാ​ങ്ങി​യെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും വി​ജി​ല​ന്‍​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ലെ കു​റ്റ​പ​ത്രം ത​യാ​റാ​യി പ​രി​ശോ​ധ​ന​യ്ക്ക് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് സൂ​ര​ജി​ന്‍റെ നീ​ക്കം. കേ​സ് റ​ദ്ദാ​ക്ക​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ഴി​മ​തി​ക്കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.

Related News