Loading ...

Home National

കനത്ത മഴ; കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം- ലോകമാന്യതിലക്, നേത്രാവതി ട്രെയിനുകള്‍ യാത്ര റദ്ദാക്കി. 12 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്.സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഇടുക്കി ഉടുമ്ബന്‍ചോല കുമ്ബപാറ സ്വദേശി പുഷ്പ മനോഹരനാണ് മരിച്ചത്. മൂന്നാര്‍- മറയൂര്‍ പാതയിലും മൂന്നാര്‍-കുമളി സംസ്ഥാന പാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുതിരപ്പുഴ,പന്നിയാര്‍, കല്ലാര്‍, പാമ്ബാര്‍ തുടങ്ങിയ പുഴകളിലെ നീരൊഴുക്ക് വര്‍ധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലും മഴ ശക്തമാണ്. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related News