Loading ...

Home National

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നുവെന്ന്​ ആംനസ്​റ്റി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ 'പെ​ഗ​സ​സ്​ പ്രോ​ജ​ക്​​ടി'​ലെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ശ​രി​യാ​ണെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ വി​ഷ​യ​ത്തിന്‍റെ ഗൗ​ര​വ​ത്തി​ല്‍​നി​ന്ന്​ ശ്ര​ദ്ധ തെ​റ്റി​ക്കാ​നു​ള്ള ​ശ്ര​മ​ങ്ങ​ളാ​ണെ​ന്നും അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്​​റ്റി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മാ​ധ്യ​മ​ങ്ങ​ളും ആം​ന​സ്​​റ്റി​യും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ 'പെ​ഗ​സ​സ്​ പ്രോ​ജ​ക്​​ട്​' എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ ബി.​ജെ.​പി നേ​താ​ക്ക​ള്‍ ​പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ന്ന​തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആം​ന​സ്​​റ്റി പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്.

'ഇ​ന്ത്യ​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ആം​ന​സ്​​റ്റി​യെ നി​രോ​ധി​ക്ക​ണ'​മെ​ന്ന്​ അ​സം മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ്​ ബി​ശ്വ ശ​ര്‍​മ ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ത​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​ത്. ''ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍ അ​സ​ന്ദി​ഗ​്​​​ധ​മാ​യി ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു. എ​ന്‍.​എ​സ്.​ഒ​യു​ടെ പെ​ഗ​സ​സ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​റിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍​പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ്​ ഞ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കു​മെ​തി​രെ ന​ട​ത്തി​യ വ്യാ​പ​ക നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം കു​റ​ക്കാ​നാ​ണ്​ ആം​ന​സ്​​റ്റി​ക്കെ​തി​രെ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍.'' -സം​ഘ​ട​ന പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ചോ​ര്‍​ത്തി​യെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഫോ​ണു​ക​ളൊ​ന്നും ഫോ​റ​ന്‍​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന ക​ള്ള​മാ​ണെ​ന്നു പ​റ​ഞ്ഞ ആം​ന​സ്റ്റി, അ​വ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യി​രു​ന്നു​വെ​ന്ന്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു ക്ലി​ക്ക്​ പോ​ലും വേ​ണ്ടാ​തെ ഫോ​ണു​ക​ളി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ക​ഴി​യു​ന്ന പെ​ഗ​സ​സ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളു​ടെ സാ​ന്നി​ധ്യം അ​ങ്ങ​നെ​യാ​ണ്​ മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​റിന്‍റെ ക​ടു​ത്ത വേ​ട്ട​യാ​ട​ല്‍​മൂ​ലം ആം​ന​സ്​​റ്റി 2020ല്‍ ​ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ച്‌​ ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Related News