Loading ...

Home USA

ഹവാന സിന്‍​ഡ്രം ബാധിച്ച്‌​ 100 സി.എ.എ ഉദ്യോഗസ്ഥർ; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ അമേരിക്ക

വാഷിങ്​ടണ്‍: ഇനിയും പിടികിട്ടാനാകാ​ത്ത ദുരൂഹതയായി മുന്‍നിര യു.എസ്​ ഉദ്യോഗസ്​ഥര്‍ക്കിടയില്‍ ഹവാന സിന്‍ഡ്രം പടരുന്നു. 100 സി.à´Ž.à´Ž ഉദ്യോഗസ്​ഥരുള്‍പെടെ യു.എസുകാരായ 200ഓളം പ്രമുഖര്‍ക്കാണ്​ ഇതിനകം രോഗം സ്​ഥിരീകരിച്ചത്​. തലകറക്കവും മൈഗ്രേനും മനംപിരട്ടലുമുള്‍​പെടെ ലക്ഷണങ്ങളുമായി പിടിമുറുക്കുന്ന ഹവാന സിന്‍ഡ്രം റഷ്യന്‍ 'സംഭാവന'യാണോ എന്നാണ്​ ​അന്വേഷിക്കുന്നത്​. നേരത്തെ ഉസാമ ബിന്‍ ലാദിന്റെ  ഉറവിടം കണ്ടെത്താനായി നിയമിച്ച സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്​ഥനാണ്​ അന്വേഷണ ചുമതല. സംഭവത്തില്‍ പ​ങ്കില്ലെന്ന്​ റഷ്യ പറയുന്നു.

ആസ്​ട്രിയയിലെ വിയനയിലുള്ള യു.എസ്​ നയതന്ത്ര പ്രതിനിധികളില്‍ അടുത്തിടെ കണ്ടെത്തിയ രോഗം അതിവേഗമാണ്​ മറ്റു കേന്ദ്രങ്ങളിലെയും യു.എസ്​ ഉദ്യോഗസ്​ഥരില്‍ തിരിച്ചറിഞ്ഞത്​. നയതന്ത്ര പ്രതിനിധികള്‍ക്ക്​ പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്​.

നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ്​ രോഗത്തിന്​ ഹവാന സിന്‍ഡ്രം എന്നു പേരുവന്നിരുന്നത്​. ഇത്തവണ പക്ഷേ, ക്യൂബയെ മുനയില്‍നിര്‍ത്തുന്നതിന്​ പകരം റഷ്യക്കെതിരെയാണ്​ ആരോപണം. 2016ല്‍ ക്യൂബന്‍ തലസ്​ഥാനമായ ഹവാനയിലെ യു.എസ്​ എംബസി ഉദ്യോഗസ്​ഥരിലാണ്​ ആദ്യം രോഗം കണ്ടത്​. പിന്നീട്​, ചൈന, റഷ്യ, യൂറോപിലെ മറ്റു രാജ്യങ്ങള്‍, മധ്യേഷ്യ എന്നിവിടങ്ങളിലെയും യു.എസ്​ സ്​ഥാനപതി കാര്യാലയങ്ങളിലുള്ളവരില്‍ രോഗം പടര്‍ന്നു.

Related News