Loading ...

Home National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ‍ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇസ്രയേല്‍ തീവ്രവാദികളെ നേരിടുന്നതിന് ഉപയോഗിക്കുന്ന പെഗാസസ്, എന്തിന് ഇന്ത്യയില്‍ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.പെഗാസസ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. പെഗാസസിനെ ഒരു ആയുധമായാണ്​ ഇസ്രായേല്‍ കണക്കാക്കുന്നത്​. ഇത്​ തീവ്രവാദികള്‍ക്കെതിരെയാണ്​ ഉപയോഗിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്​ നമ്മുടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന്​ രാഹുല്‍ കുറ്റപ്പെടുത്തി. പൗരന്‍മാരുടെ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ്​ തങ്ങളുടെ മുന്നിലുള്ള രണ്ട്​ അജണ്ടകളെന്ന്​ കോണ്‍ഗ്രസ്​ എം.പി ശശി തരൂരും പറഞ്ഞു. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ഫോണ്‍ ചോര്‍ത്തിയിട്ടുള്ളത്. അതേസമയം, ഫോണ്‍ ചോര്‍ത്തലിന്‍റെ പേരില്‍ പാര്‍ലമന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധമാണ്. ഇന്ന് ടി.എന്‍ പ്രതാപന്‍ എം.പി ലോക്സഭയിലും എളമരം കരിം എം.പി രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Related News