Loading ...

Home Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 120 രൂപ വര്‍ധിച്ചു

കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ​ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. ചൊവ്വാഴ്ചയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പവന്‍ വില 36,200 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് താഴ്ന്ന വിലയാണ് കഴിഞ്ഞദിവസം വീണ്ടും ഉയര്‍ന്ന് 16ലെ നിലവാരത്തില്‍ എത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Related News