Loading ...

Home health

ആശങ്കവേണ്ട; പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരില്ലെന്ന്​ ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ ആശങ്കയിലാണ്​ രാജ്യം. ഇതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഐ.സി.എം.ആര്‍. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുവെന്ന്​ ഐ.സി.എം.ആര്‍ മേധാവി രണ്‍ദീപ്​ ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌​ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത്​ കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ്​ ഡയറക്​ടര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷികളില്‍ നിന്ന്​ മനുഷ്യരിലേക്ക്​ രോഗം പടരുന്ന സംഭവം അപൂര്‍വമാണ്​. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക്​ രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്​. എന്നാല്‍ ചെറിയ സമ്ബര്‍ക്കം കൊണ്ട്​ രോഗം ഒരിക്കലും പടരില്ലെന്ന്​ എയിംസിലെ​ ഡോക്​ടറായ ഡോ.നീരജ്​ നിഷാലും വ്യക്​തമാക്കി. കുട്ടിയുമായി ബന്ധം പുലര്‍ത്തിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യപ്രവര്‍ത്തകരും സുരക്ഷിതരാണെന്ന്​ അ​േദഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ രീതിയില്‍ പാചകം ചെയ്​ത ഭക്ഷ്യവിഭവങ്ങള്‍ കഴിക്കുന്നത്​ കൊണ്ട്​ കുഴപ്പമില്ല. ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നത്​ വൈറസ്​ സാധ്യത ഇല്ലാതാക്കുമെന്നും എയിംസ്​ അറിയിച്ചു.പക്ഷിപ്പനി ബാധിച്ച്‌​ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്​. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ്​ നേരം ഭക്ഷ്യവസ്​തുക്കള്‍ പാചകം ചെയ്​താല്‍ പക്ഷിപ്പനിക്ക്​ കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന്​ ലോകാരോഗ്യ സംഘടനയും വ്യക്​തമാക്കിയിട്ടുണ്ട്​.

Related News