Loading ...

Home Kerala

കോട്ടയം ജില്ലയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം ജൂലൈ 19ന് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച്‌ നിരീക്ഷിച്ചു വരികയാണ്. രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

Related News