Loading ...

Home sports

ലോക കായിക മാമാങ്കത്തിന് നാളെ തിരിതെളിയും

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് ജപ്പാന്റെ മണ്ണില്‍ നാളെ തിരിതെളിയും. കൊറോണ വ്യാപനം കാരണം ഒരു വര്‍ഷം മാറിയാണ് ഒളിമ്ബിക്‌സ് അരങ്ങേറുന്നത്. വൈകുന്നേരം നാലരയ്‌ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. 11090 കായികതാരങ്ങളാണ് ഒലിവ് ഇലകളും അഞ്ചു വൃത്തങ്ങള്‍ ഇഴചേര്‍ന്ന സുവര്‍ണ്ണ മെഡലുകള്‍ നെഞ്ചോട് ചേര്‍ക്കാന്‍ കളത്തിലിറങ്ങുന്നത്. 17ലേറെ പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒളിമ്ബിക്‌സില്‍ ഒട്ടേറെ റെക്കോഡുകളും തകര്‍ക്കപ്പെടുമെന്നാണ് കരുതുന്നത്. കാണികളില്ലാത്ത ആദ്യ ഒളിന്പിക്സാണ് നടക്കുന്നത്. ഇന്ത്യയുടെ 127 കായികതാരങ്ങളാണ് 18 ഇനങ്ങളിലായി മെഡല്‍ വേട്ടയ്‌ക്കിറങ്ങുന്നത്. ലിംഗനീതി ഉറപ്പുവരുത്തിയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഓരോ ടീമിലേയും ഒരു പുരുഷതാരവും ഒരു വനിതാ താരവും ചേര്‍ന്നാണ് രാജ്യത്തിന്റെ പതാക പിടിക്കേണ്ടത് എന്നാണ് സംഘാടക സമിതി നിര്‍ദ്ദേശം. ഒളിമ്ബിക്‌സ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതും ഇത്തവണ ഒരു വനിതയായിരിക്കും. മുന്‍പ് ആതിഥേയ രാജ്യത്തെ ഒരു താരവും ഒരു പരിശീലകനും ഒരു റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാറ്. ഇത്തവണ അവര്‍ക്കൊപ്പം മൂന്ന് വനിതകള്‍ കൂടി പങ്കുചേരും. ചടങ്ങ് തീര്‍ത്തും ലളിതമാക്കിയിട്ടുണ്ട്. 15 ലോകരാജ്യങ്ങളുടെ ഭരണാധികാരികള്‍ ഉദ്ഘാടന ചടങ്ങിനെത്തും. 49 ശതമാനം സ്ത്രീ സാന്നിദ്ധ്യത്തോടെ നടക്കുന്ന ഒളിമ്ബിക്‌സ് എന്ന പ്രത്യേകതയുമുണ്ട്. 1896ലെ ആദ്യ ഒളിമ്ബിക്‌സില്‍ ഒരു സ്ത്രീപോലുമുണ്ടായിരുന്നില്ല. 2024ല്‍ സ്ത്രീ പങ്കാളിത്തം അന്‍പത് ശതമാനത്തില്‍ എത്തിക്കുമെന്നും അന്താരാഷ്‌ട്ര ഒളിമ്ബിക്‌സ് കമ്മിറ്റി ഉറപ്പു നല്‍കുന്നുണ്ട്.

Related News