Loading ...

Home National

ഹിമാലയന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനിക നീക്കം: നിയന്ത്രണരേഖയില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചു

ലഡാക്: ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈനിക നീക്കം കണ്ടെത്തിയതായി വിവരം. ഉത്തരാഖണ്ഡിലെ ബാരാഹോട്ടി മേഖലയില്‍ നിയന്ത്രണരേഖയ്‌ക്കടുത്താണ് ചൈനയുടെ നീക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ഡ്രോണുകളുടെ ശ്രദ്ധയില്‍പെട്ടത്. ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്നും പിന്മാറിയശേഷവും ചൈനയുടെ നീക്കത്തെ അതീവ ജാഗ്രതയോടെ ഇന്ത്യ നിരീക്ഷിക്കുണ്ട്. ഇതിനിടയിലാണ് അതിര്‍ത്തിയിലെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ചൈനയുടെ 35 സൈനികരടങ്ങുന്ന നിരയാണ് അതിര്‍ത്തിയില്‍ തമ്ബടിച്ചിട്ടുള്ളത്. ബാരാഹോട്ടി മേഖലയില്‍ ചൈനയുടെ വ്യോമതാവളവും ഇന്ത്യന്‍ സൈന്യം കണ്ടെത്തി. അതിര്‍ത്തിയില്‍ ചൈനയുടെ സൈനിക വിഭാഗം പരിശീലനം നടത്തുന്നതാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ, പ്രതിരോധം ശക്തമാക്കി ഇന്ത്യ നിയന്ത്രണരേഖയിലേക്ക് സൈന്യത്തെ വിന്യസിച്ചു. ചിന്‍യാലിസൗന്ദ് വ്യോമതാവളത്തില്‍ എ.എന്‍-32 വിമാനങ്ങള്‍ ഇന്ത്യ എത്തിച്ചതായും ചിനൂക്ക് ഹെലികോപ്റ്റര്‍ വ്യൂഹം സജ്ജമാക്കിയതായും സൈന്യം വിശദമാക്കി.

Related News