Loading ...

Home Europe

യൂറോപ്പ് പ്രളയം; ജര്‍മ്മനിയില്‍ മരണം 169, യൂറോപ്പിലാകെ മരണം 200 കടന്നു

ബ്രസല്‍സ്: യൂറോപ്പിനെ തകര്‍ത്ത പ്രളയത്തില്‍ ആകെ മരണം 200 കടന്നതായി റിപ്പോര്‍ട്ട്. പ്രളയം ഏറ്റവും അധികം ബാധിച്ച ജര്‍മ്മനിയില്‍ മരണ സംഖ്യ 169 ആയി. ആയിരത്തിനടുത്ത് ജനങ്ങളെ കാണാനില്ലെന്ന ആശങ്കയാണ് ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. നദികള്‍ കരകവിഞ്ഞ് ജനവാസമേഖലകളെ തകര്‍ത്തുകൊണ്ടാണ് പ്രളയജലം കുത്തിയൊഴുകിയത്. ജര്‍മ്മനിയിലിലെ റെയ്‌നേലാന്‍റില്‍ 121 പേര്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. അരനൂറ്റാണ്ടിന് ശേഷമാണ് ജര്‍മ്മനി ഇത്രയധികം ശക്തിയേറിയ പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജര്‍മ്മന്‍ പ്രധാനമന്ത്രി ഏയ്ഞ്ചലാ മെര്‍ക്കല്‍ ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി ഫെഡറല്‍ ഏജന്‍സി മേധാവി സാബീന്‍ ലാക്‌നര്‍ അറിയിച്ചു. ആയിരം കോടിരൂപ അടിയന്തിരമായി ദുരന്തിവാരണ പ്രവര്‍ത്തന ത്തിനായി അനുവദിച്ചതായും ഭരണകൂടം അറിയിച്ചു.

Related News