Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി സി​ക്ക; രോ​ഗി​ക​ള്‍ മൂ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി (26), ആ​ന​യ​റ സ്വ​ദേ​ശി​നി (37), പേ​ട്ട സ്വ​ദേ​ശി​നി (25) എ​ന്നി​വ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 41 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​ഞ്ച് പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related News