Loading ...

Home International

കോവിഡ് ഉയരുന്നു; ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നീട്ടിയേക്കും

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് കണക്കുകള്‍ ഉയരുന്നു. ഓസ്‌ട്രേലിയില്‍ പ്രമുഖ നഗരങ്ങള്‍ കോവിഡിന്റെ പിടിയിലമരുന്നു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിലും വിക്‌ടോറിയയിലുമാണ് കോവിഡ് രോഗികള്‍ കൂടുന്നത്.

ന്യു സൗത്ത് വെയില്‍സില്‍ 78 ദിവസത്തിനു ശേഷം 110 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്‌ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. പല നഗരങ്ങളും ലോക്ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിമ്ബോഴാണ് വീണ്ടും രോഗവ്യാപനം.

അതേസമയം, മറ്റു പല വികസിത രാജ്യങ്ങളുടെ അപേക്ഷിച്ച്‌ രോഗ വ്യാപനം നിയന്ത്രിക്കുന്നതില്‍ ഏറെ മൂന്‍പന്തിയിലാണ് ഓസ്‌ട്രേലിയ. ഇതുവരെ ഏകദേശം 32,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 915 മരണവും. ലോകത്തെ ഏറ്റവും കുറവ് രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ

Related News