Loading ...

Home International

പെഡ്രോ കാസ്​തിയോ പെറു പ്രസിഡന്‍റ്​

ലിമ: ഇടതുചിന്താഗതിക്കാരനും ഗ്രാമീണ സ്​കൂള്‍ അധ്യാപകനുമായ പെഡ്രോ കാസ്​തിയോ പെറുവി​െന്‍റ ഭരണതലപ്പത്ത്​. ജൂണ്‍ ആറിന്​ നടന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പെഡ്രോ കാസ്​തിയോ വിജയിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഒരുമാസത്തിലേറെ നീണ്ട വോ​ട്ടെണ്ണലിനുശേഷമാണ്​ തിങ്കളാഴ്​ച വിജയിയെ പ്രഖ്യാപിച്ചത്​. 40 വര്‍ഷത്തിനിടെ വോ​ട്ടെണ്ണല്‍ ഇത്രയും നീളുന്നത്​ ആദ്യമാണ്​. കാസ്​തിയോക്ക്​ വലതുപക്ഷ സ്​ഥാനാര്‍ഥിയും എതിരാളിയുമായ കീകോ ഫുജിമോരിയെക്കാള്‍ ​44,000ത്തിലേറെ വോട്ടുകള്‍​ ലഭിച്ചു​. ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്‍റ്​ ആല്‍ബര്‍​ട്ടോ ഫുജിമോരിയുടെ മകളാണ്​ കീകോ.പെറുവിലെ പാവപ്പെട്ടവരും ഗ്രാമീണരുമാണ്​ കാസ്​തിയോക്ക്​ വോട്ട്​ ചെയ്​തത്​. à´¸àµ‹à´·àµà´¯à´²à´¿à´¸à´µàµà´‚ മാര്‍ക്​സിസവും ലെനിനിസവും പിന്തുടരുന്ന പെറു ലീബ്രേ പാര്‍ട്ടിയുടെ നേതാവാണിദ്ദേഹം. ലോകത്ത്​ ഏറ്റവും കൂടുതല്‍ ചെമ്ബ്​ ഖനനം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്​ പെറു. എന്നാല്‍, കോവിഡ്​ രാജ്യത്തെ ദരിദ്രമാക്കി. കോവിഡ്​ മഹാമാരിയെ തുടര്‍ന്ന്​ തകര്‍ന്നടിഞ്ഞ സമ്ബദ്​വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ്​ പ്രസിഡന്‍റിന്​ മുന്നിലെ പ്രധാന വെല്ലുവിളി. ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ്​ കോവിഡ്​ കാലത്ത്​ പെറുവിന്​ വെല്ലുവിളിയായത്​.കാസ്​തിയോ 28ന്​ ചുമതലയേല്‍ക്കും.

Related News