Loading ...

Home International

ഹെയ്തിക്ക് പുതിയ പ്രധാനമന്ത്രി; ഏരിയല്‍ ഹെന്‍‌റി ചുമതലയേറ്റു

പോര്‍ട്ട് പ്രിന്‍സ്: രാഷ്‌ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഹെയ്തിയില്‍ പുതിയ പ്രധാനമന്ത്രി ചുമതലയേറ്റു. ഏരിയല്‍ ഹെന്‍‌റിയാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രസിഡന്റ് ജൊവേനല്‍ മൊയ്‌സേ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള രാഷ്‌ട്രീയ അനിശ്ചിതത്വം പരിഹരിക്കാനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പുതിയ പ്രസിഡന്‍റിനെ സെപ്തംബറിലെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും."രാജ്യത്തെ തെരഞ്ഞെടുപ്പ് സമാധാനപരമായ നടത്താനുള്ള ക്രമീകരണമാണ് തന്റെ ആദ്യ ദൗത്യം.എല്ലാ ജനങ്ങള്‍ക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകണം." പുതിയ പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍‌റി പറഞ്ഞു. മുന്‍ ക്യാബിനറ്റ് മന്ത്രിയും പ്രശസ്തനായ ന്യൂറോസര്‍ജ്ജനുമായ വ്യക്തിയാണ് ഏരിയല്‍ ഹെന്‍‌റി.ഈ കഴിഞ്ഞ 7-ാം തിയതിയാണ് ഹെയ്തിയില്‍ പ്രസിഡന്റ് കൊല്ലപ്പെട്ടത്. കടുത്ത ദാരിദ്രവും കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അനിശ്ചിതത്വവുമാണ് ഹെയ്തിയെ ഭരണ പ്രതിസന്ധി യിലാക്കിയിട്ടുള്ളത്. ഐക്യരാഷ്‌ട്രസഭയും അമേരിക്കയും ജര്‍മ്മനിയും ഹെയ്തിയിലെ ജനാധിപത്യം പുനഃസ്ഥാപിക്കാനായി എല്ലാ സഹായവും വാഗ്ദ്ദാനം നല്‍കിയിട്ടുണ്ട്.

Related News