Loading ...

Home National

കേരളം സമര്‍പ്പിച്ച 6000 കോടിയുടെ ജലഗതാഗത പദ്ധതി​ കേന്ദ്രം തള്ളി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​െന്‍റ ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത വി​ക​സ​ന​ത്തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച 6000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ള്ളി. കൊ​ല്ലം മു​ത​ല്‍ കോ​വ​ളം വ​രെ​യും കോ​ഴി​ക്കോ​ട്​ മു​ത​ല്‍ കാ​സ​ര്‍​കോ​ട്​​ വ​രെ​യു​മു​ള്ള ജ​ല​പാ​ത ഉ​ള്‍​പ്പെ​ടു​ത്തി സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തി​ക്ക്​ സാ​മ്ബ​ത്തി​ക​സ​ഹാ​യം ന​ല്‍​കാ​ന്‍ ആ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത സ​ഹ​മ​ന്ത്രി ശാ​ന്ത​നു ഠാ​ക്കൂ​ര്‍ ആ​ണ്​ രാ​ജ്യ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ലെ​ത്തി പ​ദ്ധ​തി​ക്ക്​ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​ന്​​ പി​ന്നാ​ലെ​യാ​ണ്​ കേ​ന്ദ്ര​ത്തി​​െന്‍റ നി​ഷേ​ധാ​ത്മ​ക ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സി.​പി.​എം രാ​ജ്യ​സ​ഭ എം.​പി ജോ​ണ്‍ ബ്രി​ട്ടാ​സി​നാ​ണ്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഈ ​പ​ദ്ധ​തി​ക്ക്​ പ​ണം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന്​ മൂ​ന്ന്​ വ​ര്‍​ഷം മു​മ്ബ്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​ണെ​ന്ന്​ കേ​ന്ദ്രം രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ കൊ​ല്ലം - കോ​വ​ളം പ​ദ്ധ​തി​ക്കും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ര്‍​ദി​ഷ്​​ട കോ​ഴി​ക്കോ​ട്​ - നീ​ലേ​ശ്വ​രം ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​പ്പു​റം - ഹോ​സ്​​ദു​ര്‍​ഗ്​ പ​ദ്ധ​തി​ക്കും 2016 ​മേ​യി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ച​താ​ണെ​ന്ന്​ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

നേ​ര​ത്തെ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ല്‍ വ​ര്‍​ക്ക​ല​യി​ല്‍ ട​ണ​ല്‍ ഉ​ള്ള​തി​നാ​ല്‍ കൊ​ല്ലം - കോ​വ​ളം ജ​ല​പാ​ത സാ​ധ്യ​മ​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്​ - നീ​ലേ​ശ്വ​രം പാ​ത ഷി​പ്പി​ങ്ങി​നും ജ​ല​ഗ​താ​ഗ​ത​ത്തി​നും യോ​ജി​ച്ച​ത​ല്ലെ​ന്നും വ്യ​ക്​​ത​മാ​യി.

അ​തേ​സ​മ​യം, കോ​ട്ട​പ്പു​റം മു​ത​ല്‍ കോ​ഴി​ക്കോ​ട്​ വ​രെ മാ​ത്ര​മേ സാ​േ​ങ്ക​തി​ക​മാ​യി ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത​ത്തി​ന്​ സാ​ധ്യ​മാ​കൂ എ​ന്ന്​ വി​ല​യി​രു​ത്തി പ​ദ്ധ​തി 2015ലെ ​ദേ​ശീ​യ ജ​ല​പാ​ത ബി​ല്ലി​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ വ​ന്ന ഇ​ട​ത്​ സ​ര്‍​ക്കാ​ര്‍ എ​സ്.​പി.​വി (സ്​​പെ​ഷ​ല്‍ പ​ര്‍​പ​സ്​ വെ​ഹി​ക്കി​ള്‍) ഉ​ണ്ടാ​ക്കി കൊ​ല്ലം മു​ത​ല്‍ കോ​വ​ളം വ​രെ​യും കോ​ഴി​ക്കോ​ട്​ മു​ത​ല്‍ കാ​സ​ര്‍​കോ​ട്​ വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ദ്ധ​തി വീ​ണ്ടും സ​മ​ര്‍​പ്പി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related News