Loading ...

Home Kerala

രാജിവെക്കില്ലെന്ന്​ ശശീന്ദ്രന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന്​ പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്​ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്​ കൂടിക്കാഴ്ചക്ക്​ ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചി​ട്ടല്ല ക്ലിഫ്​ ഹൗസില്‍ എത്തിയത്​. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ്​ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും​ അദ്ദേഹം പറഞ്ഞു. അതേസമയം, ശശീന്ദ്രനെ ന്യായീകരിച്ച്‌​ എന്‍.സി.പി അധ്യക്ഷന്‍ പി.സി.ചാക്കോ വീണ്ടും രംഗത്തെത്തി.

ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ അച്​ഛനെ വിളിച്ചത്​ പാര്‍ട്ടി പ്രശ്​നം പരിഹരിക്കാനാണെന്ന്​ പി.സി ചാക്കോ പറഞ്ഞു. പീഡന പരാതി തീര്‍പ്പാക്കാന്‍ പാര്‍ട്ടി ഇടപ്പെട്ടിട്ടില്ല. പീഡന പരാതി പിന്‍വലിക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിട്ടില്ല. സാമ്ബത്തിക തര്‍ക്കത്തിന്​ പരിഹാരം കാണാനാണ്​ മന്ത്രി ശ്രമിച്ചതെന്നും പി.സി.ചാക്കോ കൂട്ടിച്ചേര്‍ത്തു.

ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെടില്ല. ഫോണ്‍ സംഭാഷണത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും പി.സി.ചാക്കോ വ്യക്​തമാക്കി. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണമുയര്‍ന്നത്​.

Related News