Loading ...

Home National

ഇന്ത്യയിൽ ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം സ്ഥിരീകരിച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പ​ക്ഷിപ്പനി ബാ​ധി​ച്ച്‌ ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 11 വ​യ​സു​കാ​ര​നാ​ണ് പ​ക്ഷി​പ്പ​നി ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ട്ടി.

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​നു​ഷ്യ​രി​യി​ല്‍ എ​ച്ച്‌5​എ​ന്‍1 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ പ​ക്ഷി​പ്പ​നി മ​ര​ണം കൂ​ടി​യാ​ണി​ത്. പൂ​നെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജൂ​ലൈ ര​ണ്ടി​നാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ സു​ശീ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. à´¨àµà´¯àµâ€‹à´®àµ‹â€‹à´£à´¿â€‹à´¯, ലു​ക്കി​മി​യ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് കു​ട്ടി​യെ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​ത്. കു​ട്ടി​യെ ചി​കി​ത്സി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഹ​രി​യാ​ന​യി​ല്‍ ഈ ​വ​ര്‍​ഷം ആ​ദ്യം പ​തി​നാ​യി​ര​ക​ണ​ക്കി​ന് പ​ക്ഷി​ക​ള്‍​ക്ക് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നി​ര​വ​ധി പ​ക്ഷി​ക​ള്‍ ചാ​വു​ക​യും ചെ​യ്തി​രു​ന്നു.

Related News