Loading ...

Home International

പെ​ഗാ​സ​സ്; പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം 14 ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​ണു​ക​ളും ചോ​ര്‍​ത്തി

ല​ണ്ട​ന്‍: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ ലോ​ക നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍, പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍, ആഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ റാ​മ​ഫോ​സ എ​ന്നി​വ​ര​ട​ക്കം 14 ലോ​ക നേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്ബ​റു​ക​ളും വി​വ​ര​ങ്ങ​ളും ചോ​ര്‍​ന്ന​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

34 രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍, സൈ​നി​ക മേ​ധാ​വി​ക​ള്‍, മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര്‍ എ​ന്നി​വ​ര്‍ പെ​ഗാ​സ​സ് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്ള​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. à´‡â€‹à´®àµà´®à´¾â€‹à´¨àµâ€‹à´µâ€‹à´²àµâ€ മാ​ക്രോ​ണി​നെ നി​രീ​ക്ഷി​ച്ച​ത് മൊ​റോ​ക്കോ​യാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

പെ​ഗാ​സ​സ് പ​ട്ടി​ക​യി​ലെ ലോ​ക നേ​താ​ക്ക​ളി​ല്‍ 10 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും മൂ​ന്ന് പ്ര​സി​ഡ​ണ്ടു​മാ​രുടെയും പേ​രു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇന്ത്യയില്‍ ഇ​സ്രാ​യേ​ല്‍ നി​ര്‍​മി​ത ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ​യും ജ​ഡ്ജി​മാ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്ത് വ​ന്ന​ത്.

Related News