Loading ...

Home National

കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ വീഴ്​ത്താനും ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്​

ന്യൂഡല്‍ഹി: ജനതാ ദള്‍ സെക്കുലര്‍-കോണ്‍ഗ്രസ്​ സഖ്യ സര്‍ക്കാറുമായി ബന്ധപ്പെട്ടവരുടെ ഫോണുകളും പെഗാസസ്​ ചോര്‍ത്തിയെന്ന്​ റിപ്പോര്‍ട്ട്​. സര്‍ക്കാറിനെ വീഴ്​ത്തുന്നതിനാണ്​ ഫോണ്‍ ചോര്‍ത്തിയതെന്നാണ്​ വിവരം. 2019ല്‍ സഖ്യ സര്‍ക്കാറിനെ അട്ടിമറിച്ച്‌​ ബി.ജെ.പി അധികാരത്തിലെത്തുന്ന സമയത്താണ്​ ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്​. ദ വയറാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്​ വിട്ടത്​.
കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍ മുഖ്യമന്ത്രിമാരായ എച്ച്‌​.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്​. ജെ.ഡി.എസ്​ നേതാവ്​ എച്ച്‌​.ഡി ദേവഗൗഡയുടെ സെക്രട്ടറിയുടെ ഫോണും ചോര്‍ത്തിയെന്നാണ്​ റിപ്പോര്‍ട്ടുകള്‍.17 എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ്​ കര്‍ണാടകയില്‍ അധികാരത്തിലുണ്ടായിരുന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ്​ സഖ്യസര്‍ക്കാര്‍ വീണത്​. കൂറുമാറിയ എം.എല്‍.എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എം.എല്‍.എമാരുടെ കൂറുമാറ്റം നടക്കുന്ന സമയത്താണ്​ ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്​.

Related News