Loading ...

Home USA

അമേരിക്കയെ വിഴുങ്ങി കാട്ടുതീ;മൂന്ന് ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു

അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണില്‍ കഴിഞ്ഞ രണ്ടാഴ്ചകളായി ആളിക്കത്തിയ കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്. ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന à´ˆ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോള്‍ കര്‍മ്മനിരതരായിരംഗത്തുള്ളത്.ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. à´•à´¾à´²à´¾à´µà´¸àµà´¥à´¾ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Related News