Loading ...

Home sports

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാള്‍; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങള്‍

ടോക്കിയോ: ഒളിമ്പിക്‌സ് കായികവേദികളില്‍ ഇത്തവണ വ്യത്യസ്തമാകുന്നത് ഒരു ഡസനിലേറെ പുതിയ ഇനങ്ങളാകും. ആഗോളതലത്തില്‍ ജനപ്രീയമായ വ്യക്തിഗതവും ടീം ഇനങ്ങളും ഇത്തവണ ഒളിമ്ബിക്‌സിന്റെ ഭാഗമാവുകയാണ്. തനി പുതിയ ഇനങ്ങളായി പത്തിലേറെ മത്സരങ്ങള്‍ കാണാന്‍ ഇത്തവണ സാധിക്കും. നീന്തലിലും ബോക്‌സിംഗിലുമടക്കം പുതിയ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലെ ചില കായിക ഇനങ്ങളും ഇത്തവണ ആവേശമാകും.

കരാട്ടെ, സ്‌കേറ്റ്‌ബോര്‍ഡ്, ക്ലൈംബിംഗ്, സര്‍ഫിംഗ് എന്നിവയാണ് ഏറ്റവും പുതിയ വ്യക്തിഗത ഇനങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളെക്കൂടാതെ ബേസ്‌ബോളും സോഫ്റ്റ് ബോളും മത്സര രംഗത്തുണ്ട്. പുതിയ മിക്‌സഡ് ഇനങ്ങളാണ് ഇവയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. അമ്ബെയ്ത്, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിംഗ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ട്രയാത്തലണ്‍ എന്നിവയിലാണ് പുരുഷ വനിതാ താരങ്ങളുടെ സംഘം മത്സരിക്കേണ്ടത്. ഇത് ഇത്തവണത്തെ കൂട്ടിചേര്‍ക്കലുകളാണ്.

ഇതുകൂടാതെ പുതിയ മത്സരവിഭാഗം ഉള്‍പ്പെടുത്തിയ ഇനങ്ങളുമുണ്ട്. ബോക്‌സിംഗില്‍ വനിതാ വിഭാഗത്തില്‍ ഫെതര്‍വെയിറ്റും വെല്‍റ്റര്‍ വെയിറ്റും ഇനങ്ങളാണ്. കാനോയിംഗില്‍ വനിതകളുടെ സി-1, കാനോയി സ്പ്രിന്റില്‍ വനിതാ സി1-200 മീറ്റര്‍, സി 2-500മീറ്റര്‍ എന്നിവയും ഉള്‍പ്പെടുത്തി. സൈക്ലിംഗില്‍ വനിതകളുടെ ഫ്രീസ്റ്റൈല്‍, റോവിംഗില്‍ വനിതകളുടെ കോക്‌സ് ഫോര്‍, നീന്തലില്‍ പുരുഷവിഭാഗം 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍, വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News