Loading ...

Home International

ഫോൺ ചോർത്തൽ;പെഗാസസ് നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്

പാരീസ്: പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാ‍ർത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍  അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ  ഏജന്‍സി   à´®àµ€à´¡à´¿à´¯à´ªà´¾à´°àµâ€à´Ÿàµà´Ÿà´¿à´²àµ† മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

രണ്ട് മാധ്യമ പ്രവർത്തകരും മീഡിയ പാർട്ട് വാർത്ത പോർട്ടലും പരാതി നൽകിയെന്ന് ഫ്രാൻസിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്നാണ് മൊറോക്കോയുടെ പ്രതികരണം. അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് പ്രശസ്തമായ മീഡിയ പാർട്ട് റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകി ശ്രദ്ധ നേടിയിരുന്നു. 

Related News