Loading ...

Home Kerala

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണും പി​ന്‍​വ​ലി​ക്കു​ന്നു; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ കൂ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഗു​ണ​ത്തേ​ക്കാ​ള്‍ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന വി​മ​ര്‍​ശ​നം വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ന​ട​ത്തു​മ്ബോ​ള്‍ തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​ക്കു​ണ്ടാ​കു​ന്നു​വെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

മാ​ത്ര​മ​ല്ല, ഓ​ണ​ക്കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​നി​യും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് വി​പ​ണി​ക്ക് കൂ​ടു​ത​ല്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു. à´¬â€‹à´•àµà´°àµ€â€‹à´¦à´¿â€‹à´¨àµ മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്നു​ണ്ട്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പു​തി​യ തീ​രു​മാ​നം.

ടി​പി​ആ​ര്‍ പ​ത്തി​ന് മു​ക​ളി​ല്‍ നി​ല്‍​ക്കു​മ്ബോ​ഴും സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കു​മ്ബോ​ഴാ​ണ് കോ​ട​തി വി​ധി വ​രാ​ന്‍ പോ​കു​ന്ന​ത്.

Related News