Loading ...

Home Europe

യൂറോപ്പിലെ പ്രളയം: ബല്‍ജിയത്തിലെ മരണസഖ്യ 31 ആയി


ബ്രസല്‍സ്: നിനച്ചിരിക്കാത്ത പ്രളയത്തില്‍ ബല്‍ജിയത്തിലെ മരണസഖ്യ 31 ആയതായി റിപ്പോര്‍ട്ട്. ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യൂറോപ്പിനെ ആകെ തകര്‍ത്തിരിക്കുന്ന പ്രളയത്തില്‍ ബെല്‍ജിയത്തില്‍ മാത്രം 163പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ പറയുന്നു.

ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതും മണ്ണിടിഞ്ഞതുമായ മേഖലകളില്‍ നിലവില്‍ അടിയന്തിര സഹാചര്യങ്ങളില്ല. എന്നാല്‍ വെള്ളം കുത്തിയൊലിച്ചു വന്ന മേഖലക ളിലെ വീടുകളും വാഹനങ്ങളുമെല്ലാം തകര്‍ന്നുകഴിഞ്ഞു. ഒപ്പം പ്രധാന റോഡുകളും ഇല്ലാ തായിരിക്കുകയാണ്. ഗ്രാമീണ മേഖലകള്‍ക്കൊപ്പം തീരദേശനഗരങ്ങളിലും അപ്രതീക്ഷി തമായി ഉണ്ടായ വെള്ളപ്പൊക്കം ജനജീവിതത്തെ താറുമാറാക്കിയെന്നും അന്താരാഷ്ട്ര മാദ്ധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News