Loading ...

Home International

പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 27 മരണം; 40 പേര്‍ക്ക് പരിക്ക്

പഞ്ചാബ്(മുസാഫര്‍ഘട്ട്): പാകിസ്താനിലെ പഞ്ചാബില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 27 പേര്‍ മരിച്ചു. 40 യാത്രക്കാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഇന്‍ഡസ് ഹൈവേയില്‍ രിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. സിയാല്‍കോട്ടില്‍ നിന്നും രജന്‍പുരയിലേക്ക് പോയ ബസാണ് ദേര ഘാസിയില്‍ അപകടത്തില്‍പെട്ടത്.സ്ത്രീകളും കുട്ടികളുമടക്കം 29 പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രദേശിക കൗണ്‍സിലര്‍ ഡോ.ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു. അപകടം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

Related News