Loading ...

Home International

അഫ്ഗാന്‍-താലിബാന്‍ കൂടിക്കാഴ്ച ഖത്തറില്‍ സമാപിച്ചു; വെടിനിര്‍ത്തല്‍ ധാരണയായില്ല

ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയില്‍ അഫ്ഗാന്‍- താലിബാന്‍ നേതാക്കളുടെ കൂടിക്കാഴ്ച നടന്നു. ഉന്നത തലയോഗത്തില്‍ ഖത്തറിന്റെ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു. അമേരിക്കന്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാകുന്ന മുറയ്ക്കുള്ള ഭരണരംഗത്തെ പങ്കാളിത്തമാണ് പ്രധാനമായും രണ്ടു ദിവസത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്. അതേസമയം താലിബാന്‍ പ്രവിശ്യാഭരണം പിടിക്കാനായി നടത്തുന്ന ഭീകരാക്രമണം ചര്‍ച്ചചെയ്തില്ല. പരസ്പരം നടക്കുന്ന ആക്രമങ്ങളില്ലാതാക്കാന്‍ വെടിനിര്‍ത്തലെന്ന ധാരണയില്‍ ഇരുവിഭാഗവും എത്തിച്ചേര്‍ന്നില്ല.

'രണ്ടുദിവസത്തെ ചര്‍ച്ചയാണ് ഇന്നലെ അവസാനിച്ചത്. അഫ്ഗാന്‍ മേഖലയില്‍ സമാധാനം പുലരണം എന്നത് ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ വെടിനിര്‍ത്തല്‍ തീരുമാനം ആയില്ല. അഫ്ഗാന്റെ ഭാഗത്തു നിന്നും ഹൈ കൗണ്‍സില്‍ ഫോര്‍ നാഷണല്‍ റീകണ്‍സിലിയേഷന്‍ വിഭാഗം മേധാവി അബ്ദുള്ള അബ്ദുള്ളയാണ് പങ്കെടുത്തത്. ഇദ്ദേഹത്തോടൊപ്പം ഏഴംഗ രാഷ്ട്രീയ നേതൃത്വവും പങ്കെടുത്തു.' അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചര്‍ച്ചയില്‍ നിലവിലെ ആക്രമണം ഒരു കാരണവശാലും ജനവാസമേഖലകളെ ബാധിക്കരുതെന്ന കാര്യത്തില്‍ ഇരുകൂട്ടരും യോജിപ്പ് പ്രകടിപ്പിച്ചു . വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവ ഒരു കാരണവശാലും ലക്ഷ്യമാക്കരുത്. ജനവാസ മേഖലകളില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ധാരണയായി. അതേസമയം രണ്ടു ദിവസത്തെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ചില താലിബാന്‍ ഭീകരരെ മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്താമെന്ന ധാരണ താലിബാന്‍ എടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

Related News