Loading ...

Home Gulf

കുവൈറ്റില്‍ നേരിയ ഭൂചലനം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സാല്‍മിയ,ഹവല്ലി, ഫര്‍വാനിയ, അര്‍ദിയ എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

ദക്ഷിണ ഇറാനില്‍ ഉണ്ടായ ഭൂകമ്ബത്തിന്‍റെ പ്രകമ്ബനമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഏപ്രില്‍ മാസത്തിലും ഫെബ്രവരി മാസത്തിലും നേരിയ ഭൂചലനം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇറാന്‍ ഇറാഖ് രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനത്തിന്റെ പ്രകമ്ബനങ്ങളാണ് കുവൈറ്റില്‍ അനുഭവപ്പെടുന്നത്.

Related News