Loading ...

Home International

ഇനി മാസ്‌കില്ലാതെ എവിടെയും സഞ്ചരിക്കാം;കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച്‌ യു.കെ

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച്‌ ബ്രിട്ടന്‍. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ലെന്നും, എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാമെന്നും ഭരണകൂടം അറിയിച്ചു.പ്രതിദിന കോവിഡ് കേസുകള്‍ 50,000 ത്തിന് മുകളില്‍ നില്‍ക്കേ ആണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി.അതേസമയം കോവിഡ് കേസുകളില്‍ കുറവുവരാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച്‌ തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ നടപടി രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News