Loading ...

Home National

എംഎച്ച്‌-60ആര്‍ മാരിടൈം ഹെലികോപ്ടര്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി

ന്യുഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ ശക്തി വര്‍ധിപ്പിക്കാന്‍ അമേരിക്കയില്‍ നിന്ന് ഹെലികോപ്ടര്‍ വാങ്ങുന്നു. എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍ ആണ് വാങ്ങുന്നത്. 24 ഹെലികോപ്ടറുകളാണ് വാങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം വെള്ളിയാഴ്ച സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യു.എസ് നേവി ഇന്ത്യയ്ക്ക് കൈമാറി.അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഹെലികോപ്ടറുകള്‍ ഏറ്റുവാങ്ങിയെന്ന് ഇന്ത്യന്‍ നേവി വക്താവ് അറിയിച്ചു. ഏതു കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ളതാണ് എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍. ലോഖീദ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് നിര്‍മ്മാതാക്കള്‍.

Related News