Loading ...

Home USA

സിഗരറ്റ്​ ലൈറ്റര്‍ ചൂണ്ടിയയാളെ പൊലീസ്​ വെടിവെച്ച്‌​ കൊന്നു; യു.എസില്‍ പ്രതിഷേധം

കാലിഫോര്‍ണിയ​: യു.എസില്‍ പൊലീസിന്​ നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച്‌​ കൊലപ്പെടുത്തിയതില്‍ പ്രതിഷേധം. തോക്ക്​ ചൂണ്ടി അക്രമി നില്‍ക്കുന്നതിന്‍റെയും പൊലീസുകാരന്‍റെയും ചിത്രങ്ങള്‍ ലോസ്​ ആഞ്ചല്‍സ്​ പൊലീസ്​ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ്​ സംഭവം.

കൊല്ലപ്പെട്ടയാള്‍ തോക്കി​ന്​ പകരം തോക്കിന്‍റെ മാതൃകയിലുള്ള സിഗരറ്റ്​ ലൈറ്ററാണ്​ ചൂണ്ടിയിരുന്നതെന്ന്​ ചിത്രങ്ങളില്‍നിന്ന്​ നെറ്റിസണ്‍സ്​ തിരിച്ചറിഞ്ഞതോടെയാണ്​ ​െപാലീസ്​ അധികൃതര്‍ക്ക്​ അബദ്ധം മനസിലായത്​. ഹോളിവുഡ്​ ​ബൗള്‍വാര്‍ഡ്​ നഗരത്തില്‍ തോക്കുധാരിയായ ഒരാള്‍ ചുറ്റിത്തിരിയുന്ന നിരവധി കോളുകള്‍ ലഭിച്ചതാണ്​ സംഭവങ്ങളുടെ തുടക്കമെന്ന്​ പൊലീസ്​ പറയുന്നു.

തോക്കുധാരിയായ വെള്ളക്കാരന്‍ ഹോളിവുഡ്​ ബൗള്‍വാര്‍ഡി​ല്‍ ചുറ്റിത്തിരിയുന്നുവെന്നായിരുന്നു സന്ദേശമെന്ന്​ പൊലീസിന്‍റെ ട്വിറ്റര്‍ പേജില്‍ പറയുന്നു. പൊലീസ്​ അവിടെയെത്തിയപ്പോള്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നത്​ കണ്ടു. അയാള്‍ പൊലീസിന്​ നേരെ വെടിയുതിര്‍ത്തെന്നും പറയുന്നു. ഇതോടെ പൊലീസുകാരന്‍ ഇയാള്‍ക്ക്​ നേരെ വെടിയുതിര്‍ത്തെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായും പൊലീസ്​ ട്വീറ്റില്‍ പറയുന്നു.

Related News