Loading ...

Home Gulf

അബൂദബിയില്‍ രാത്രി യാത്രാവിലക്ക്; ജൂലൈ 19 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

യുഎഇ തലസ്ഥാനമായ അബൂദബിയില്‍ കോവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു. ഈമാസം 19 മുതല്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം.

യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ആരംഭിക്കുന്ന അതേ ദിവസമാണ് നിയന്ത്രണവും നിലവില്‍ വരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്നവരും അബൂദബി പൊലീസിന്റെ adpolice.gov.ae എന്ന വെബ്സൈറ്റ് വഴി അനുമതി തേടിയിരിക്കണം. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് സഞ്ചാര നിയന്ത്രണമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.

യുഎഇയുടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനയിലോ, 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധയിലോ നെഗറ്റീവ് ആയിരിക്കണം. ഡിപിഐ ടെസ്റ്റ് ഫലവുമായി അബൂദബിയില്‍ പ്രവേശിക്കുന്നവര്‍ മൂന്നാം ദിവസവും പിസിആര്‍ എടുത്തവര്‍ നാലാം ദിവസവും വീണ്ടും പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഡിപിഐ ടെസ്റ്റ് എടുത്ത് നിരന്തരം യാത്ര അനുവദിക്കില്ല.

വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. ഇതിന് പുറമെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനും നിയന്ത്രണമുണ്ടാകും. ഷോപ്പിങ് മാളുകളില്‍ ശേഷിയുടെ 40 ശതമാനം പേര്‍ക്കും സിനിമാശാലകളില്‍ 30 ശതമാനം പേര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളില്‍ അമ്ബത് ശതമാനം പേര്‍ക്കേ യാത്ര ചെയ്യാവൂ. ടാക്സികളില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ.

Related News