Loading ...

Home Kerala

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു; കേ​ര​ള​ത്തി​ന് 4122.27 കോ​ടി രൂ​പ ല​ഭി​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​മ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും നി​യ​മ​സ​ഭ​യു​ള്ള കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര​മാ​യി 75000 കോ​ടി രൂ​പ കേ​ന്ദ്രം അ​നു​വ​ദി​ച്ചു. കേ​ര​ള​ത്തി​ന്‌ ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര ഇ​ന​ത്തി​ല്‍ 4122.27 കോ​ടി രൂ​പ ല​ഭി​ക്കും. ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര ഇ​ന​ത്തി​ല്‍ 4524 കോ​ടി രൂ​പ​യാ​ണ്‌ കേ​ര​ള​ത്തി​ന്‌ കി​ട്ടേ​ണ്ടി​യി​രു​ന്ന​ത്‌.

കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​നു​ള്ള ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക 4524 കോ​ടി രൂ​പ അ​ടി​യ​ന്തി​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ന്‍. à´¬à´¾â€‹à´²â€‹à´—ോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. à´ˆ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്ക്‌ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്‌ കേ​ന്ദ്രം ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​ത്‌.

2020-21 വ​ര്‍​ഷ​ത്തി​ല്‍ 1.10 ല​ക്ഷം കോ​ടി രൂ​പ സ​മാ​ന​മാ​യി വാ​യ്‌​പ​യെ​ടു​ത്ത്‌ ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക്‌ കൈ​മാ​റി​യി​രു​ന്നു. ഇ​പ്പോ​ള്‍ കൈ​മാ​റു​ന്ന 75,000 കോ​ടി രൂ​പ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക്‌ ന​ട​പ്പു​വ​ര്‍​ഷം ജി​എ​സ്‌​ടി കു​ടി​ശി​ക ഇ​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട തു​ക​യു​ടെ പ​കു​തി വ​രു​മെ​ന്ന്‌ ധ​ന​മ​ന്ത്ര​ലാ​യം വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ക​ര്‍​ണാ​ട​ക​യ്‌​ക്ക്‌ 8542.17 കോ​ടി, മ​ഹാ​രാ​ഷ്ട്ര​യ്‌​ക്ക്‌ 6501.11 കോ​ടി, ഗു​ജ​റാ​ത്തി​ന്‌ 6151 കോ​ടി, ത​മി​ഴ്‌​നാ​ടി​ന്‌ 3818.5 കോ​ടി എ​ന്നി​ങ്ങ​നെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും. ശേ​ഷി​ക്കു​ന്ന തു​ക ന​ട​പ്പു​സാ​മ്ബ​ത്തി​ക വ​ര്‍​ഷം ര​ണ്ടാം പ​കു​തി​യി​ല്‍ ഗ​ഡു​ക്ക​ളാ​യി അ​നു​വ​ദി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Related News