Loading ...

Home National

മ​താ​ചാ​ര​ങ്ങ​ളെ​ക്കാ​ളും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​ക്കാ​ളും പ​ര​മ​പ്ര​ധാ​ന​മാ​ണ് പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​മെ​ന്ന് സു​പ്രീം​കോ​ട​തി. കാ​വ​ടി​യാ​ത്ര അ​നു​വ​ദി​ച്ച ഉ​ത്ത​ര്‍​പ്ര​ദേ​ശ്‌ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക് എ​തി​രെ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​വ​ടി യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്നും യു​പി സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ റോ​ഹിം​ഗ്ട​ണ്‍ ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കാ​വ​ടി യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. à´¯à´¾â€‹à´¤àµà´° പ്ര​തീ​കാ​ത്മ​കം ആ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണം എ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പ് ന​ല്‍​കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തേ​ക്കാ​ളും പ്ര​ധാ​ന​പ്പെ​ട്ട​ത​ല്ല മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​ന്നും കാ​വ​ടി യാ​ത്ര​യ്ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related News