Loading ...

Home sports

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ ഗ്രൂ​പ്പി​ല്‍

ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പു​ക​ള്‍ ഐ​സി​സി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​റി​ല്‍ യു​എ​ഇ, ഒ​മാ​ന്‍ എ​ന്നീ​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ ഗ്രൂ​പ്പി​ലാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഗ്രൂ​പ്പ് ര​ണ്ടി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

പാ​ക്കി​സ്ഥാ​നെ​ക്കൂ​ടാ​തെ ന്യൂ​സി​ലാ​ന്‍​ഡ്, അ​ഫ്ഗാ​നി​സ്താ​ന്‍, ഗ്രൂ​പ്പ് à´Ž ​റ​ണ്ണ​റ​പ്പ്, ഗ്രൂ​പ്പ് ബി ​വി​ജ​യി എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ള്‍. എ​ന്നാ​ല്‍ ഗ്രൂ​പ്പ് ഒ​ന്നാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ മ​ര​ണ​ഗ്രൂ​പ്പ്. വെ​സ്റ്റ് ഇ​ന്‍​ഡീ​സ്, ഇം​ഗ്ല​ണ്ട്, ഓ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഗ്രൂ​പ്പ് എ​യി​ലെ വി​ജ​യി​ക​ള്‍, ഗ്രൂ​പ്പ് ബി​യി​ലെ റ​ണ്ണ​റ​പ്പ് എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് ഒ​ന്നി​ലു​ള്ള​ത്. à´Žâ€‹à´Ÿàµà´Ÿàµ ടീ​മു​ക​ളാ​ണ് സൂ​പ്പ​ര്‍ 12ലേ​ക്കു യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്. ശേ​ഷി​ച്ച നാ​ലു ടീ​മു​ക​ള്‍ യോ​ഗ്യ​താ റൗ​ണ്ട് ക​ട​ന്നാ​യി​രി​ക്കും സൂ​പ്പ​ര്‍ 12ലേ​ക്കു എ​ത്തു​ക. യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു ടീ​മു​ക​ളു​ണ്ട്. ഗ്രൂ​പ്പ് എ​യി​ല്‍ ശ്രീ​ല​ങ്ക, അ​യ​ര്‍​ലാ​ന്‍​ഡ്, നെ​ത​ര്‍​ലാ​ന്‍​ഡ്‌​സ് ന​മീ​ബി​യ എ​ന്നി​വ​രും ഗ്രൂ​പ്പ് ബി​യി​ല്‍ ബം​ഗ്ലാ​ദേ​ശ്, സ്‌​കോ​ട്ട്‌​ലാ​ന്‍​ഡ്, പ​പ്പു​വ ന്യു​ഗ്വി​നി, ഒ​മാ​ന്‍ എ​ന്നി​വ​രു​മാ​ണ് ഉ​ള്ള​ത്.

ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ ന​വം​ബ​ര്‍ 14 വ​രെ​യാ​ണ് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്.

Related News