Loading ...

Home Europe

ജർമനിയിൽ മഹാപ്രളയം; 1300 പേരെ കാണാതായി, മരണം 60 കവിഞ്ഞു

ബെര്‍ലിന്‍: ഭീതിയും ദുരന്തവും അതിവേഗമെത്തിയ ഒറ്റദിനത്തില്‍ ജര്‍മനിയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ      ​വെള്ളപ്പാച്ചിലില്‍ കാണാതായത്​ നിരവധി​ പേരെ. ഒരു ജില്ലയില്‍ മാത്രം ആയിരത്തിലേറെ പേരെ കാണാനില്ലെന്ന്​ ജര്‍മന്‍ ചാന്‍സ്​ലര്‍ à´…à´‚à´—à´² മെര്‍ക്കല്‍ പറഞ്ഞു. പശ്​ചിമ ജര്‍മനിയിലെ ആര്‍വീലറിലാണ്​ 1,300 ഓളം പേരെ കാണാതായത്​. ഇവിടെ ബാദ്​ ന്യൂനര്‍ ആര്‍വീലര്‍ പട്ടണത്തെ സമ്പുർണമായി  പ്രളയമെടുക്കുകയായിരുന്നു. അപ്രതീക്ഷിത ​പ്രളയപ്പാച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയതാണ്​ ദുരന്തം ഇരട്ടിയാക്കിയത്​. നിരവധി കാറുകളും ഒലിച്ചുപോയി.

അടിയന്തര സേവന വിഭാഗത്തിലെ 1,000 ലേറെ ഉദ്യോഗസ്​ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. തുടര്‍ച്ചയായി പെയ്​ത കനത്ത മഴക്കു പിറകെയാണ്​ പ്രളയവും കുത്തൊഴുക്കും പട്ടണ​ത്തെ തകര്‍ത്തുകളഞ്ഞത്​.നോര്‍ത്ത്​ റൈന്‍ വെസ്റ്റ്​ഫാലിയ സംസ്​ഥാനത്ത്​ 30ഉം അയല്‍പക്കത്തെ റൈന്‍ലാന്‍ഡ്​ പാലറ്റി​േനറ്റില്‍ 28ഉം ​മരണം സ്ഥിരീകരിച്ചിട്ടുണ്ട്​. ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്​ഥാപനത്തിലെ ഒമ്ബതു താമസക്കാര്‍ മരിച്ചവരില്‍ പെടും. ഭീതി തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്​കൂളുകള്‍ക്ക്​ അവധി നല്‍കി.

അയല്‍രാജ്യമായ ബെല്‍ജിയത്ത്​ 11 പേരും മരിച്ചിട്ടുണ്ട്​. മേഖലയിലുടനീളം വെള്ളിയാഴ്ചയും ശക്​തമായ മഴ പ്രവചനമുണ്ട്​. ബ്രസല്‍സ്​, ആന്‍റ്​വെര്‍പ്​ നഗരങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീഗെയില്‍ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ്​ നദി കരകവിഞ്ഞൊഴുകുകയാണ്​. ഇവിടെ ഇനിയും ജലനിരപ്പ്​ ഉയരുമെന്നാണ്​ ആശങ്ക.

Related News