Loading ...

Home National

സു​വേ​ന്ദു​വി​നെ​തി​രേ​യു​ള്ള മ​മ​ത​യു​ടെ പ​രാ​തി ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചു

കോ​ല്‍​ക്ക​ത്ത: ന​ന്ദി​ഗ്രാ​മി​ല്‍ ത​നി​ക്കെ​തി​രേ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്‌​സ​രി​ച്ച മു​ന്‍ വി​ശ്വ​സ്ത​ന്‍ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ന​ല്കി​യ പ​രാ​തി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. പ​രാ​തി​യി​ല്‍ ഓ​ഗ​സ്റ്റ് 12 നു ​വാ​ദം കേ​ള്‍​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് ഷം​പ സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം മ​മ​ത പ​രാ​തി ന​ല്കി​യി​ട്ടു​ള്ള​തി​നാ​ല്‍ എം​എ​ല്‍​എ സു​വേ​ന്ദു​വി​ന് നോ​ട്ടീ​സ് അ​യ​യ്ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ന​ന്ദി​ഗ്രാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​ക്കാ​ര്‍​ഡു​ക​ളും രേ​ഖ​ക​ളും കോ​ട​തി ന​ട​പ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 1956 വോ​ട്ടു​ക​ള്‍​ക്കാ​ണ് മ​മ​ത പ​രാ​ജ​യ​പ്പെ​ട്ട​ത്.‌

Related News