Loading ...

Home sports

ഗോള്‍വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്ത്യാനോ

ഗോളടിയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയേയും മറികടന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ.അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ക്രിസ്ത്യാനോയ്ക്ക് ലഭിച്ചിരിക്കുന്നത്. 77 ഗോള്‍ എന്ന പെലെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ പഴങ്കഥയാക്കിയത്. എഴുപത്തെട്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്ത്യാനോ നേടിയത്. ഫറോ ദ്വീപിനെതിരായ മത്സരത്തോടെ ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. പതിനാല് ഗോള്‍ നേടിയാണ് റൊണാള്‍ഡോ റെക്കോര്‍ഡിട്ടത്.ഇറാന്റെ ഇലി ദെയി(109), ഹംഗറിയുടെ ഫ്രാങ്ക് പുഷകാസ്(84), ജപ്പാന്റെ കുന്‍ഷിഗ കമമോട്ടോ(80),സാമ്പിയയുടെ ഗോഡ്ഫ്രി ചിതാലു(79), എന്നിവരാണ് ക്രിസ്ത്യാനോയ്ക്ക് മുന്നിലുള്ളത്. 78 ഗോളുമായി ഇറാഖിന്റെ ഹുസൈന്‍ സയിദിനൊപ്പമാണ് ക്രിസ്ത്യാനോ. 144 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 78 ഗോള്‍ നേടിയത്. പെലെയാവട്ടെ 92 മത്സരങ്ങളില്‍ നിന്നാണ് 77 ഗോളുകള്‍ നേടിയത്.

Related News