Loading ...

Home International

ചരിത്രത്തിലാദ്യമായി ഇസ്രായേലില്‍ എംബസി തുറന്ന് യു.എ.ഇ

ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ യു.എ.ഇ എംബസി തുറന്നു. യു.എ.ഇ -ഇസ്രായേല്‍ നയതന്ത്രബന്ധത്തിന്​ കൂടുതല്‍ ശക്തി പകരാന്‍​ എംബസി ഉപകരിക്കുമെന്ന്​ ഇരു രാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഗള്‍ഫ്​ രാജ്യം ഇതാദ്യമായാണ്​ ഇസ്രായേലില്‍ എംബസി തുറക്കുന്നത്​.

കോവിഡ്​ നിയന്ത്രണങ്ങള്‍ കാരണം ലളിതമായ രീതിയിലായിരുന്നു എംബസി ഉദ്​ഘാടനം.കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച അബ്രഹാം കരാറി​ലെ ധാരണപ്രകാരമാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ശക്​തിപ്പെട​ുത്തുന്ന നടപടി. എംബസി ഉല്‍ഘാടന ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രയേല്‍ പ്രസിഡന്‍റ്​ ഐസാക്​ ഹെര്‍സോഗ്​, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷാ വകുപ്പ്​ മന്ത്രി മറിയം അല്‍ മുഹൈരി, യു.എ.ഇ അംബാസഡര്‍ മുഹമ്മദ്​ അല്‍ ഖാജ എന്നിവര്‍ സംബന്​ധിച്ചു. യു.എ.ഇ പതാക ഉയര്‍ത്തിയും റിബണ്‍ മുറിച്ചും നടന്ന ചടങ്ങിന്​ ശേഷം തെല്‍ അവീവ് സ്​റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വ്യാപാരത്തിനും തുടക്കം കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മേഖലക്ക്​ ഒന്നാകെ ഗുണം ചെയ്യുമെന്ന്​ ഇസ്രയേല്‍ പ്രസിഡന്‍റ്​ പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരുടെ കേന്ദ്രം എന്നതിലുപരി സമാധാനത്തി​െന്‍റ മാതൃക രൂപപ്പെടുത്തുന്ന ആസ്​ഥാനമായും എംബസി പ്രവര്‍ത്തിക്കുമെന്ന്​ അംബാസഡര്‍ മുഹമ്മദ്​ അല്‍ ഖാജ അഭിപ്രായപ്പെട്ടു.

കാര്‍ഷികരംഗത്ത് ഇരുരാജ്യങ്ങളും ഗവേഷണത്തിനും നവീകരണത്തിനും പ്രധാന്യം നല്‍കുന്ന കരാറില്‍ മന്ത്രിതലയോഗത്തില്‍ ഒപ്പുവെച്ചു. കഴിഞ്ഞ മാസം ഇസ്രയേല്‍ വിദേശകാര്യമന്ത്രി യായിര്‍ ലാപിഡ്​ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. അബൂദബിയില്‍ എംബസിയും ദുബൈയില്‍ കോണ്‍സുലേറ്റും ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങിലും അദ്ദേഹം പ​െങ്കടുത്തിരുന്നു.

Related News