Loading ...

Home International

സൈബീരിയന്‍ കാട്ടുതീ നിയന്ത്രിക്കാനാകാതെ റഷ്യ; 8 ലക്ഷം ഹെക്ടര്‍ വനപ്രദേശം കത്തി നശിച്ചു

മോസ്‌കോ: സൈബീരിയന്‍ കാടുകളെ വെണ്ണീറാക്കി കാട്ടു തീ പടരുന്നു. തീ നിയന്ത്രിക്കാ നായി സൈന്യത്തെ നിയോഗിച്ചു. 2600 സൈനികരാണ് തീ പടരാതിരിക്കാനും തീ അണയ്ക്കാനും രംഗത്തുള്ളത്. 8 ലക്ഷം ഹെക്ടര്‍ വനപ്രദേശത്താണ് തീ പടര്‍ന്നിരിക്കുന്നത്. യാകൂതിയ മേഖലയിലാണ് അഗ്നിബാധ രൂക്ഷമായത്. ഇല്യൂഷിന്‍-ഐ.എല്‍-76 എന്ന വിഭാത്തില്‍ പെട്ട വിമാനങ്ങള്‍ വഴി തീ പടരുന്ന മേഖലകളില്‍ ആകാശത്തുനിന്നും ശക്തമായി ജലം വീഴ്ത്തുന്ന സംവിധാനവും തുടരുകയാണ്.അതിശക്തമായ ചൂടാണ് സൈബീരിയന്‍ മേഖലയില്‍ കാട്ടുതീ വ്യാപിക്കാന്‍ കാരണമായതെന്നാണ് റഷ്യന്‍ മാദ്ധ്യമങ്ങള്‍ പറയുന്നത്. എന്നും മഞ്ഞില്‍ പുതഞ്ഞുകിടക്കാറുള്ള മേഖലകളാണ് കാലവസ്ഥാ വ്യതിയാനത്തില്‍ കനത്ത ചൂടിലമരുന്നത്.ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. ഇതുവരെ 12 വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാട്ടുതീ ബാധിക്കാറുള്ള സീസണില്‍ മുന്‍കരുതലുകള്‍ എടുത്തെങ്കിലും അഗ്നി ബാധ വ്യാപകമായിരിക്കുകയാണ്. അഗ്നി ബാധ ഇത്രയും രൂക്ഷമാകുന്നത് ആദ്യമായാണെന്ന് റഷ്യന്‍ പരിസ്ഥിതി കാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Related News