Loading ...

Home Kerala

മുഖ്യമന്ത്രിയും നടന്‍ കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം >   മുഖ്യമന്ത്രി പിണറായി വിജയനും ഉലകനായകന്‍ കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസിലാണ് കൂടിക്കാഴ്ച നടന്നത്.
 
 à´•àµ‡à´°à´³à´¤àµà´¤à´¿à´²àµ‡à´•àµà´•àµà´³àµà´³ ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്ന് കമല്‍ഹാസന്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 
 
കമല്‍ഹാസന് ക്ളിഫ് ഹൌസില്‍ മുഖ്യമന്ത്രിയോടൊപ്പം ഉച്ച‘ഭക്ഷണം കഴിച്ചു. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചവിഷയമായി. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസനെന്ന് കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകളുണ്ട്.കൂടിക്കാഴ്ച സൌഹൃദപരമായിരുന്നുവെന്നും, ചര്‍ച്ചകളില്‍ രാഷ്ട്രീയവും കടന്നുവന്നെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Related News